THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news '2018 വൈകാരികമായചിത്രം';മലയാള പടത്തെ പുകഴ്ത്തി തെലുങ്ക് യുവതാരം നാഗ ചൈതന്യ

‘2018 വൈകാരികമായചിത്രം’;മലയാള പടത്തെ പുകഴ്ത്തി തെലുങ്ക് യുവതാരം നാഗ ചൈതന്യ

ഹൈദരാബാദ്: മലയാളത്തില്‍ ഇന്‍ട്രസ്ട്രീ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കഴിഞ്ഞു കളക്ഷന്‍. അതിനിടെ ചിത്രത്തിന്‍റെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകള്‍ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദില്‍ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങള്‍ ഈ മലയാള പടത്തെ പ്രശംസയാല്‍ മൂടുകയാണ്. .തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്.നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കില്‍ റിലീസാകുന്നു കാണാന്‍ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ.

adpost

നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയില്‍ ടൊവിനോ ഉടന്‍ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും നന്ദി അറിയിച്ചിട്ടുണ്ട്.

adpost

അതേ സമയം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിലാണ് 2018. കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം മറികടന്നിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്‍റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഇത് സാധ്യമാക്കിയത്. 64 കോടി രൂപയോളമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടിയും. എന്നാല്‍ കേരള ബോക്സ് ഓഫീസ് മാത്രം എടുത്ത് നോക്കിയാല്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് പുലിമുരുകന്‍ തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകന്‍റെ നേട്ടം. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com