Friday, March 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ

മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ. ഇംറാന്‍റെ ഭാര്യ ബുഷ്റ ബീബിയെയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.

പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ജ ആ​സി​ഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. മേ​യ് ഒ​മ്പ​തി​ന് ഇം​റാ​ൻ ഖാ​നെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റേ​ഞ്ചേ​ഴ്സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ടുകയും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം നടക്കുകയും ചെയ്തിരുന്നു. ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കാ​ൻ ഇം​റാ​ൻ ഖാ​ൻ ഇ​പ്പോ​ഴും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഖാ​ജ ആ​സി​ഫ് പ​റ​ഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments