Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeനവ നേതൃനിരയുമായി ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍

നവ നേതൃനിരയുമായി ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍

ലണ്ടന്‍: കാനഡയിലെ സാമൂഹ്യ- സാംസ്‌ക്കാരിക- ജീവകാരുണ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഒന്റാരിയോ മലയാളികളുടെ കൂട്ടായ്മയായ ലോമയ്ക്ക് പുതിയ നേതൃനിര നിലവില്‍ വന്നു.  

ഡോളറ്റ് സക്കറിയ (പ്രസി), ഗിരീഷ്  കുമാര്‍ ജഗദീശന്‍ (വൈസ് പ്രസി്), നിധിന്‍ ജോസഫ് (സെക്ര), ടിന്‍സി എലിസബത്ത് സക്കറിയ (ജോ സെക്ര), സൈമണ്‍ സബീഷ് കാരിക്കശ്ശേരി (ട്രഷ), ഷോജി സിനോയ് (ജോ. ട്രഷ), അമിത് ശേഖര്‍, ലിജി സന്തോഷ് മേക്കര, മിഥു തെരേസ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് 2024- 26 വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്. 

അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ പരിചയ സമ്പന്നരായ വ്യക്തികളും ഒപ്പം ഊര്‍ജ്ജസ്വലരായ പുത്തന്‍ തലമുറയുടെ പ്രതിനിധികളും കൂടി ഉള്‍പ്പെടുന്ന നവനേതൃനിര തുടര്‍ന്നങ്ങോട്ട് ലോമയിലെ തങ്ങളുടെ പ്രവര്‍ത്തന കാലയളവില്‍ ലണ്ടന്‍ മലയാളികള്‍ക്ക് ആവേശമാകട്ടേയെന്ന് അറിയിച്ചുകൊണ്ട് ജനറല്‍ബോഡി ഏകകണ്ഠമായാണ് പുതിയ ഭരണസമിതിയെ അംഗീകരിച്ചത്.  

മെഡ്വേ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ലോമ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയ ജോളി സേവ്യര്‍, മനോജ് പണിക്കര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍   സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലിനോ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ലോമ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇതുവരെയുള്ള ലോമയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ജനറല്‍ബോഡി ലണ്ടന്‍ മലയാളികള്‍ തുടര്‍ച്ചയായി നല്‍കിപ്പോരുന്ന പിന്തുണ എന്നെന്നും കാത്തുസൂക്ഷിക്കാന്‍ മാറി മാറി വരുന്ന ലോമയുടെ ഓരോ ഭരണസമിതിയും പ്രതിജ്ഞാബദ്ധമാണ് എന്നോര്‍മ്മിപ്പിച്ചു.

നിലവില്‍ ലണ്ടനിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments