മുംബൈ: മഹാരാഷ്ട്രയിൽ ഇന്ധനത്തിന് വില കുറയും. മൂല്യവർധിത നികുതി (വാറ്റ്) ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നിയമസഭയിൽ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിന് ശേഷമാണ് തീരുമാനം അറിയിച്ചത്. സംസ്ഥാന ക്യാബിനറ്റിൽ ഇതിനെ കുറിച്ച് തീരുമാനം എടുക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
പെട്രോളിനും ഡീസലിനും സംസ്ഥാനം ചുമത്തുന്ന നികുതി മേയ് അവസാനത്തോടെ സർക്കാർ ഒഴിവാക്കിയിരുന്നു. പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും ഇങ്ങനെ കുറഞ്ഞിരുന്നു. മേയ് 21ന് കേന്ദ്രം ഇന്ധന നികുതി കുറച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സംസ്ഥാന നികുതി കുറച്ചത്. ഇപ്പോൾ പെട്രോൾ ലിറ്ററിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ് മഹാരാഷ്ട്രയിൽ.