THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news തെലുങ്ക് നടൻ നാനി പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തിൽ പെട്ടു

തെലുങ്ക് നടൻ നാനി പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ അപകടത്തിൽ പെട്ടു

തെലുങ്ക് നടൻ നാനി (Telugu actor Nani) തന്റെ വരാനിരിക്കുന്ന ചിത്രമായ ദസറയുടെ ചിത്രീകരണത്തിനിടെ അപകടത്തിൽ പെട്ടു. അപകടത്തിൽ താരത്തിന് നിസാര പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

adpost

റിപ്പോർട്ടുകൾ പ്രകാരം, ഒരു രംഗത്തിന്റെ ഷൂട്ടിംഗിനിടെ, കൽക്കരി ട്രക്കിന്റെ അടിയിൽ നിൽക്കുമ്പോൾ ഒരു കൂട്ടം കൽക്കരി പാറകൾ നാനിയുടെ മേൽ വീണു. എന്നാൽ നിസാര പരിക്കുകളോടെ താരം രക്ഷപ്പെട്ടതായും അദ്ദേഹം അപകടനില തരണം ചെയ്തതായും സൂചനയുണ്ട്.

adpost

നാനി തന്റെ വേഷങ്ങൾക്കായി ഏതറ്റം വരെയും പോകാറുണ്ട്. ദസറയ്ക്ക് വേണ്ടി ഏഴ് കിലോയാണ് താരം ശരീരഭാരം കുറച്ചത്. ചിത്രത്തിൽ കീർത്തി സുരേഷ് വീണ്ടും നാനിക്കൊപ്പം ഒന്നിക്കുന്നു.

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലുള്ള സിംഗരേണി കൽക്കരി ഖനിയിലാണ് ചിത്രീകരണം. ഒരു ഗ്രാമീണ ആക്ഷൻ എന്റർടെയ്നറിൽ, ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷാണ് നാനിയുടെ കാമുകിയുടെ വേഷം അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com