പത്തനംതിട്ട കോന്നി മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാത്തതിന് പഞ്ചായത്ത് സെക്രട്ടറിയോട് രോഷാകുലനായി എംഎല്‍എ കെ യു ജനീഷ്കുമാര്‍. മന്ത്രി പങ്കെടുത്ത യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നാണ് എംഎല്‍യുടെ ആരോപണം. മാലിന്യ കൂമ്പാരംകൊണ്ട് മാര്‍ക്കറ്റിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. പഞ്ചായത്ത് സെക്രട്ടറിയുടെ കള്ളം പറച്ചിലാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി കോന്നി നാരായണപുരം മാര്‍ക്കറ്റിലെ അവസ്ഥ വളരെ മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ ശകാരം. മൂക്ക് പൊത്താതെ ആളുകള്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിയില്ല. മാര്‍ക്കറ്റിനുള്ളിലെയും പുറത്തേയും മാല്യന്യങ്ങള് കൂട്ടിയിട്ടിരിക്കുകയാണ്. തന്നെ വിഡ്ഡിയാക്കാമെന്ന് കരുതിയോയെന്നും താന്‍ ശൂന്യാകാശത്തല്ല ജീവിക്കുന്നതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ മുഴുവന്‍ മാലിന്യവും നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത മഴക്കാല ശുചീകരണയോഗത്തില് വിഷയം വീണ്ടും ചര്‍ച്ചായി. മാര്‍ക്കറ്റിലെ മുഴുവന്‍ മാലിന്യവും നീക്കം ചെയ്തെന്നാണ് കോന്നി പഞ്ചായത്ത് സെക്രട്ടറി ജയപാലന് യോഗത്തെ അറിച്ചത്. എന്നാല്‍ യോഗത്തിന് ശേഷം എംഎല്‍എ കെ യു ജനീഷ്കുമാര്‍ മാര്‍ക്കറ്റില്‍ പരിശോധനക്കെത്തി. സെക്രട്ടറി യോഗത്തില്‍ പറഞ്ഞതിന് വിപരീതമായിരുന്നു മാര്‍ക്കറ്റിലെ കാഴ്ച. ഇതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായാണ് എംഎല്‍എ പരിശോധനക്കെത്തിയത്. സര്‍ക്കാര്‍ യോഗത്തെ തെറ്റിധരിപ്പിച്ചതിന് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെടാനൊരുങ്ങുകയാണ് ജനീഷ്കുമാര്‍. കോന്നിയില്‍ ഡെങ്കിപ്പനി അടക്കം പടരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളോടും അതിവേഗത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനം നടത്താന്‍ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടത്.