THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം; ഇന്ത്യയിൽ സമ്പൂര്‍ണ ലോക്ഡൗണില്ല

പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രം; ഇന്ത്യയിൽ സമ്പൂര്‍ണ ലോക്ഡൗണില്ല

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും, പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നും ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. യോഗത്തില്‍ കൊവിഡിന്റെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ധനമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും ‘അറസ്റ്റ്’ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.സിവില്‍ സര്‍വീസ്, ധനകാര്യ മേഖല പരിഷ്‌കരണം, ജലവിഭവ മാനേജ്‌മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികള്‍ ഉള്‍പ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാല്‍പാസും ധനമന്ത്രിയും ചര്‍ച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments