THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്

കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്. ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് നോട്ടിസ് നൽകിയത്. തെരഞ്ഞെടുപ്പ് വേളയിൽ കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത ത്രിപാഠിയാണ് പരാതിയുമായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നടപടി. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിൽ സ്വീകരിച്ച നടപടികൾ നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments