THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യൻ എംബസി

ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഇന്ത്യൻ എംബസി

മസ്കറ്റ്: ഇ-ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഒമാനിലെ ഇന്ത്യൻ എംബസി. ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡന്റ് വിസ, ഇ-കോൺഫറൻസ് വിസ എന്നിവയാണ് ഉടന്‍ പ്രാബല്യത്തില്‍ വരുക. ഇന്ത്യ ഇ വിസ സ്വീകരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇനി ഒമാനും ഉള്‍പ്പെടും. ഒമാനിലെ ഇന്ത്യൻ എംബസി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സാധാരണ വിസക്ക് അപേക്ഷിക്കുന്ന പോലെ അല്ല ഇ വിസക്ക് അപേക്ഷിക്കേണ്ടത്. 180 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ വിസക്ക് വേണ്ടി അപേക്ഷിക്കാം. സ്റ്റുഡന്റ് വിസ, മെഡിക്കൽ വിസ, അല്ലെങ്കിൽ റിസർച്ച് വിസ, എംപ്ലോയ്‌മെന്റ് വിസ എന്നിവയിൽ ആണ് എത്തുന്നത് എങ്കില്‍ 180 ദിവസത്തിൽ കൂടുതൽ ആ രാജ്യത്ത് നില്‍ക്കാന്‍ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments