തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ അല്പ സമയത്തിനകം വഞ്ചിയൂര്‍ കോടതിക്കുള്ളില്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കും. എട്ടു മണിയോടെ പി സി ജോര്‍ജിനെ മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
പി സി ജോര്‍ജിനെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജാരാക്കാനാണ് മുന്‍പ് പൊലീസ് ആലോചിച്ചിരുന്നത്. അനീസ ബീവി എന്ന മജിസ്ട്രേറ്റാണ് ഈ കേസ് പരിഗണിക്കുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാവിലെ പി സി ജോര്‍ജിനെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കാമെന്ന കാര്യത്തില്‍ തീരുമാനമാകുന്നത്.