THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ചോക്ലേറ്റും തൊപ്പിയും മോഷ്ടിച്ച് പാക് ഉദ്യോഗസ്ഥർ; ദക്ഷിണ കൊറിയയിൽ നാണം കെട്ട് പാകിസ്താൻ

ചോക്ലേറ്റും തൊപ്പിയും മോഷ്ടിച്ച് പാക് ഉദ്യോഗസ്ഥർ; ദക്ഷിണ കൊറിയയിൽ നാണം കെട്ട് പാകിസ്താൻ

സോൾ: പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥർ ദക്ഷിണ കൊറിയയിൽ മോഷണം നടത്തിയതായി പരാതി. ദക്ഷിണ കൊറിയയിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥരാണ് യോംഗ്‌സാൻ ജില്ലയിലുള്ള വ്യാപാരസ്ഥാപനത്തിൽ നിന്നും മോഷണം നടത്തിയത്. ചോക്ലേറ്റുകളും തൊപ്പിയുമാണ് ഇവർ മോഷ്ടിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാർ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ നയതന്ത്ര ഉദ്യോഗസ്ഥരാണെന്ന് പോലീസിന് വ്യക്തമായത്.

രണ്ട് വ്യത്യസ്ത ദിവസങ്ങളിലായാണ് ഇവർ സ്ഥാപനത്തിൽ മോഷണം നടത്തിയത്. ജനുവരി 10 ന് 1900 വോൺ ( 1.70 ഡോളർ) വിലമതിക്കുന്ന ചോക്ലേറ്റുകളാണ് ഒരു ഉദ്യോഗസ്ഥൻ മോഷ്ടിച്ചത്. തുടർന്ന് ഫെബ്രുവരി 23 ന് 11000 വോൺ ( 10 ഡോളർ ) വിലമതിക്കുന്ന തൊപ്പി മറ്റൊരു ഉദ്യോഗസ്ഥനും മോഷ്ടിച്ചു. തൊപ്പി മോഷണം പോയതോടൊയാണ് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാക് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥർ മോഷണം നടത്തിയതായി തെളിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാക് എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥർ മോഷണം നടത്തിയതായി തെളിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments