Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ബാബു ജോർജിനെ തിരിച്ചെടുക്കേണ്ടതിന്റെ തീരുമാനം ഡിസിസി യുടേതാണ് ', പത്തനംതിട്ട ഡിസിസിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്...

‘ബാബു ജോർജിനെ തിരിച്ചെടുക്കേണ്ടതിന്റെ തീരുമാനം ഡിസിസി യുടേതാണ് ‘, പത്തനംതിട്ട ഡിസിസിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

പത്തനംതിട്ട: മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് വിജയ് ഇന്ദുചൂഡൻ്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. ഡി.സി.സിയുടെ നടപടിയെയാണ് വിജയ് വിമർശിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റും അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവുമായ ഇന്ദുചൂഡൻ്റെ പുത്രനാണ് വിജയ്.

വിജയ്‌യുടെ പ്രതികരണം,

അച്ചടക്ക നടപടി എടുത്ത മുൻ അധ്യക്ഷൻ ബാബു ജോർജിനെ തിരിച്ചെടുക്കേണ്ടതിന്റെ തീരുമാനം ഡിസിസി യുടേതാണ് !!
പക്ഷെ വൈകാരികമായി പ്രതികരിച്ചതിന് ഇദ്ദേഹത്തിന്റെ പ്രശ്നത്തിൽ മാത്രം കുറച്ചു കൂടുതൽ ശ്രദ്ധ ചെലുത്തിയത് പോലെ തോന്നി.

ഇതിനു മുൻപും ഇതിനേക്കാൾ വൈകാരികമായി പ്രവർത്തിച്ചവർടെ മേൽനടപടിയൊന്നുമെടുത്ത് കണ്ടിട്ടുമില്ല. ബാബു ജോർജ് ഇതാദ്യത്തെ വ്യക്തിയുമല്ല..

അല്ലെങ്കിൽ നടപടിയെടുക്കണമെന്നുണ്ടെങ്കിൽ പാർട്ടി വിഷയങ്ങളും, സംസാരങ്ങളും 4 ചുവരുകൾക്കുള്ളിൽ നിൽക്കേണ്ടിയിരുന്ന ഈ വിഷയം പൊതു സമൂഹത്തെ കാണിച്ച, പ്രസ്ഥാനത്തെ അപമാനിച്ചവർക്കെതിരെ വേണം ആർജവത്തോടെ അധികാരികളുടെ ആദ്യത്തെ നടപടി …

ഈ വിഷയവുമായി ബന്ധപ്പെട്ടു പഴകുളം മധുവിനെയും കെ.സി വേണുഗോപാലിനെയും അവഹേളിക്കുന്നവരോട്,ഫാൻസ് അസോസിയേഷനുമായി ചേർന്ന് മുക്കും മൂലയും കേട്ട് ആരെയെങ്കിലുമൊക്കെ സുഖിപ്പിക്കുക എന്നുള്ളത് ആര് പറഞ്ഞിട്ടുണ്ടെങ്കിലും അത് നാറിയ പരിപാടിയാണ്, ആരോടും വ്യക്തിപൂജയില്ല ,പക്ഷെ അറിഞ്ഞോ അറിയാതെയോ ഈ വിഷയത്തിൽ ഇവരെ ടാർഗറ്റ് ചെയ്യുന്നത് ശെരിയായ നടപടിയല്ല …അതിനെ പ്രതിരോധിക്കേണ്ട അനിവാര്യതയുണ്ടെന്ന് ഉറച്ച് തന്നെ വിശ്വസിക്കുന്നു …

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments