കൊച്ചി:വിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന് മുൻകൂർ ജാമ്യമില്ല. പാലാരിവട്ടം വെണ്ണലയിൽ നടത്തി മതവിദ്വേഷ പ്രസംഗത്തിലാണ് പി.സി.ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. മുൻകൂർ ജാമ്യം തള്ളിയതോടെ പി.സി.ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനിൽക്കെയാണ് പി.സി.ജോർജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്. തിരുവനന്തപുരത്തെ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നൽകിയ അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.