THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

മനാമ: ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്‌റൈൻ. ഏപ്രിൽ 27 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിബന്ധന ബാധകമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ക്യുആർ കോഡുള്ള പ്രിന്റഡ് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

യാത്രയുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നടപടിക്രമങ്ങളും തുടരും. ബഹ്റൈനിലേക്കെത്തുന്ന എല്ലാ യാത്രക്കാരും നിലവിൽ നടത്തേണ്ട 3 പി‌സി‌ആർ പരിശോധനയ്ക്കും വിധേയരാകണം. എയർപോർട്ടിലെത്തുമ്പോൾ നടത്തുന്ന പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ നടത്തുന്നത്. ഈ 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടക്കണം. കൂടാതെ ബി അവെയർ ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments