THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെ​ഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം: രാഹുല്‍ ​ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെ​ഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം: രാഹുല്‍ ​ഗാന്ധി

പെ​ഗാസിസ് വിഷയത്തിൽ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ​ഗാന്ധി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്.ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ​ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം.

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റിലെ സഹകരണത്തില്‍ അന്തിമ തീരുമാനമെന്നാണ് നിലപാട്. ഇന്ന് വൈകുന്നേരം മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments