THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയിൽ അപേക്ഷ

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയിൽ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ ചില സുപ്രധാന രേഖകൾക്കൂടി സമർപ്പിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് ആവശ്യം. കേസിൽ പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി അടക്കമാണ് നാളെ പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments