Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'മക്കൾ പോപ്പുലർഫ്രണ്ടുകാരായതിന് കുടുംബം എന്ത് പിഴച്ചു?അവരുടെ സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തില്‍?'

‘മക്കൾ പോപ്പുലർഫ്രണ്ടുകാരായതിന് കുടുംബം എന്ത് പിഴച്ചു?അവരുടെ സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തില്‍?’

കോഴിക്കോട്: മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെഎംഷാജി രംഗത്ത്.പതിനായിരകണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്‍റുള്ളവരുടെ ഭൂമി ജപ്തി  ചെയ്യാൻ കയറി ഇറങ്ങുന്നത്.കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും പക്ഷപാതിത്വം കാണിക്കുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ  വാദങ്ങളോട് എതിർപ്പണുള്ളത്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണ്.മക്കൾ പോലുർ ഫ്രണ്ട്കാർ ആയതിനു കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.പി കെ. ഫിറോസിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഷാജി പറഞ്ഞു.

മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് ജപ്തി ചെയ്ത വസ്തു വകകളുടെ  വിശദാംശം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. സ്വത്ത് കണ്ട് കെട്ടിയവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി സർക്കാറിന് നിർദ്ദേശം നൽകി. ഹർത്താലിലെ നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട  ഹർജിയിലാണ് കോടതി നിർദ്ദേശം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments