THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്‌ക്കായി മാറ്റിവയ്‌ക്കണം

സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്‌ക്കായി മാറ്റിവയ്‌ക്കണം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്‌ക്കായി മാത്രം മാറ്റി വയ്‌ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമാവധി ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കാമെന്ന് മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ ഉറപ്പ് നൽകി.നിലവിൽ 407 സ്വകാര്യ ആശുപത്രികൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിൽ 137 ആശുപത്രികൾ ആണ് നിലവിൽ സർക്കാർ നിശ്ചയിച്ച തുകയിൽ കൊവിഡ് ചികിത്സ നൽകുന്നത്. ബാക്കിയുളള ആശുപത്രികൾ കൂടെ സഹകരിക്കണമെന്നും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്‌ക്കായി മാത്രം മാറ്റിവയ്‌ക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.കൊവിഡ് ചികിത്സയ്‌ക്ക് എത്തുന്ന സാധാരണക്കാർക്ക് കൂടി ആശ്രയിക്കാൻ പറ്റുന്ന തരത്തിൽ നിരക്ക് ഏകീകരിക്കുകയോ കുറയ്‌ക്കുകയോ ചെയ്യാൻ മാനേജ്‌മെന്റപകൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആംബുലൻസ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാൻ 108 ആംബുലസ് സർവീസുമായി സഹകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments