THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞ മെയ് 20 ന്

പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞ മെയ് 20 ന്

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞ മെയ് 20 ന് . മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത സിപിഎം- സിപിഐ ചർച്ചയിലാണ് തീരുമാനം.
അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു . ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും സിപിഐ അറിയിച്ചിട്ടുണ്ട്. നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്ന് സിപിഎം അഭ്യർത്ഥിച്ചിരുന്നു. ഇക്കുറി ഒരു സീറ്റിൽ വിജയിച്ച ഐഎൻഎല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവൂർകുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകി. മറ്റൊരു ഘടകകക്ഷിയായ എൻസിപിയിലും മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം ആരംഭിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments