THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കണ്ണൂരിൽ പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല മുറിച്ചു മാറ്റി

കണ്ണൂരിൽ പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല മുറിച്ചു മാറ്റി

കണ്ണൂർ: മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ടാണ് തല മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അപലപിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ കെ രാഗേഷ് എം പി, അഡ്വ. പി ശശി, എൽ ഡി എഫ് ധർമടം മണ്ഡലം സെക്രട്ടറി കെ ശശിധരൻ , സി ചന്ദ്രൻ, സി പ്രകാശൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments