കൊച്ചി : പോലീസ് നിയമഭേദഗതിയിൽ സർക്കാർ തീരുമാനം വരും വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്നും കർശന നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ.
