Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'പൊലീസ് ജനങ്ങളെ വിരട്ടാൻ ശ്രമിച്ചു, പൂരത്തിനിടെയുണ്ടായ പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല': വി എസ് സുനിൽകുമാർ

‘പൊലീസ് ജനങ്ങളെ വിരട്ടാൻ ശ്രമിച്ചു, പൂരത്തിനിടെയുണ്ടായ പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല’: വി എസ് സുനിൽകുമാർ

പൊലീസിനെതിരെ വി എസ് സുനിൽകുമാർ. പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ പ്രകോപനത്തിനിടയാക്കിയത് പൊലീസിന്റെ നിയന്ത്രണമെന്ന് വി എസ് സുനിൽകുമാർ. പൊലീസ് ജനങ്ങളെ വിരട്ടാൻ ശ്രമിച്ചു. മന്ത്രി രാജനും കളക്ടറും ഇടപെട്ടതിനാൽ പൂരം വെടിക്കെട്ട് നടത്താനായി എന്നും വി എസ് സുനിൽകുമാർ പറഞ്ഞു. പൂരത്തിനിടെയുണ്ടായ പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം നിർത്തിവച്ചത് ഏഴുമണിക്കൂർ. പൊലീസ് അമിതമായി ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പൂരം മണിക്കൂറുകളോളം നിർത്തിവച്ചത്. ഇതോടെ അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി.

അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി. വർണ്ണ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായ പൊലീസിന്റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും തങ്ങളുടെ നീരസം മറച്ചുവച്ചില്ല.

രാവിലെ 7.10ന് പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. പിന്നാലെയാണ് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് നടന്നത്. പകൽ സമയത്ത് വെടിക്കെട്ട് നടന്നതിനാൽ വെടിക്കെട്ടിൻ്റെ ദൃശ്യഭംഗി നഷ്ടമായെന്ന പരാതിയാണ് പൂരപ്രേമികളുടെ ഭാഗത്ത് നിന്നുമുയരുന്നത്.വെള്ളിയാഴ്ച രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെൽ ഉണ്ടായതും തുടർന്നുള്ള സംഭവവികാസങ്ങൾ പൂരനഗരയിൽ അരങ്ങേറിയതും.

സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പെടെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരം നിർത്തിവെച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.ഉടക്കിനിന്ന ദേവസ്വങ്ങളുമായി റവന്യു മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവച്ച വെടിക്കെട്ട്‌ രാവിലെ നടത്താൻ ദേവസ്വങ്ങൾ തയാറായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments