THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 1.47 കോടി മലയാളികൾ തന്നെ തെറി വിളിച്ചെന്ന് പ്രഫുല്‍ കെ. പട്ടേല്‍

1.47 കോടി മലയാളികൾ തന്നെ തെറി വിളിച്ചെന്ന് പ്രഫുല്‍ കെ. പട്ടേല്‍

കൊച്ചി: ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്‌കാരത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് തനിക്കെതിരെ പ്രതിഷേധിച്ചവരുടെ കണക്കുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍. 1.47 കോടി മലയാളികളാണ് തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വന്ന് തെറിവിളികള്‍ നടത്തിയതെന്ന് പ്രഫുല്‍ കെ. പട്ടേല്‍ പറഞ്ഞു. എന്നാല്‍ താന്‍ അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേവ് ലക്ഷദ്വീപ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ ആറുപേരാണ് കഴിഞ്ഞദിവസം പ്രഫുല്‍ പട്ടേലിനെ കണ്ടത്. നേതാക്കളുമായി രണ്ടര മണിക്കൂര്‍ ചര്‍ച്ച നടത്തിയ പ്രഫുല്‍ പട്ടേല്‍ ഭരണപരിഷ്‌കാരങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കിയത്. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.

ലക്ഷദ്വീപ് ഫോറം മുന്നോട്ടുവച്ച എല്ലാ കാര്യവും അംഗീകരിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയ്യാറായില്ല. എന്നാല്‍ ചില കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. പൂര്‍ണമായും ആവശ്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നും ഇത് പരിഗണിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ അറിയിച്ചിരുന്നു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നടപ്പിലാക്കിയ കരട് നിയമങ്ങള്‍ക്കെതിരായ ഹരജിയും ഹൈക്കോടതി കഴിഞ്ഞദിവസം തീര്‍പ്പാക്കിയിരുന്നു. കരട് മലയാളത്തില്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും തള്ളിയ കോടതി ആക്ഷേപങ്ങള്‍ കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments