തിരുവനന്തപുരം: ശശി തരൂർ കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുമെന്ന് ചലച്ചിത്രനടനും സംവിധായകനും രചയിതാവും നിര്‍മ്മാതാവുമായ പ്രതാപ്.കെ പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്ബോഴാണ് സിനിമ ലോകത്ത് നിന്നും ഒരു അഭിപ്രായം എത്തുന്നത്. ‘ഞാന്‍ ചിന്തിക്കുന്നത് ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്, അദ്ദേഹത്തിന്‍റെ കേരളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും’ – പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് കുറിച്ചു.
