THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ക്ലൈമറ്റ് ആന്റ് ട്രാൻസ്‍പോർട്ടേഷൻ ഏജൻസിയിൽ മൂന്നു ഇന്ത്യൻ അമേരിക്കൻ വംശജരെ നോമിനേറ്റ് ചെയ്തു

ക്ലൈമറ്റ് ആന്റ് ട്രാൻസ്‍പോർട്ടേഷൻ ഏജൻസിയിൽ മൂന്നു ഇന്ത്യൻ അമേരിക്കൻ വംശജരെ നോമിനേറ്റ് ചെയ്തു

വാഷിംഗ്ടൺ ∙ ക്ലൈമറ്റ് ആന്റ് ട്രാൻസ്പോർട്ടേഷൻ ഏജൻസിയിൽ സുപ്രധാന ചുമതലകളിൽ മൂന്ന് ഇന്ത്യൻ– അമേരിക്കൻ വംശജരെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേറ്ററായി മീരാ ജോഷിയേയും, എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഫയ്സൽ അമീനേയും, വാട്ടർ എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായി രാധിക ഫോക്സിനേയുമാണ് ബൈഡൻ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഗവൺമെന്റ് ഓവർ സൈറ്റ് ഏജൻസിയെ കഴിഞ്ഞ പതിനാറു വർഷമായി വിജയകരമായി നയിച്ചിരുന്ന അറ്റോർണി മീരാ ജോഷി ന്യുയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് കറക്ഷൻ വകുപ്പിൽ ഇൻസ്പെക്ടർ ജനറലായും പ്രവർത്തിച്ചിരുന്നു. പ്രസിഡന്റ് ബൈഡൻ അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഫയ്സൽ അമിൻ. യുഎസ് ഗവൺമെന്റ് എകൗണ്ടബിലിറ്റി ഓഫീസിൽ ദീർഘകാലം അമിൻ അറ്റോർണിയായും പ്രവർത്തിച്ചിട്ടുണ്ട്.
എൻവയൺമെന്റൽ പ്രൊട്ടക്ഷൻ എജൻസിയിൽ പ്രിൻസിപ്പൾ ഡെപ്യൂട്ടി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു വന്നിരുന്ന രാധിക ഫോക്സ സാൻഫ്രാൻസിസ്ക്കൊ പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷനിലും പ്രവർത്തിച്ചിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, കാലിഫോർണിയ (ബർക്കിലി) യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും രാധിക കരസ്ഥമാക്കിയിട്ടുണ്ട്. മൂന്നുപേരുടേയും നിയമനം ഇന്ത്യൻ– അമേരിക്കൻ വംശജർക്ക് ബൈഡൻ ഭരണത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നു എന്നതിന് അടിവരയിടുന്നതാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments