ന്യൂഡൽഹി: ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശു ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചു.

ക്രിസ്മസ് ആശംസകൾ. കർത്താവായ ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. നീതി നിറഞ്ഞതും സമഗ്രവുമായ സമൂഹം കെട്ടിപടുക്കുന്നതിനുള്ള വഴി യേശു ക്രിസ്തുവിന്റെ ജീവിതപാത കാണിച്ചു നൽകി കൊണ്ടിരിക്കട്ടെ. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
