THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വിവാദങ്ങൾക്കിടയിലും കാഴ്ചക്കാർ ഏറുന്നു: പുഷ്പയിലെ സമാന്തയുടെ ഐറ്റം സോങ് വൈറൽ

വിവാദങ്ങൾക്കിടയിലും കാഴ്ചക്കാർ ഏറുന്നു: പുഷ്പയിലെ സമാന്തയുടെ ഐറ്റം സോങ് വൈറൽ


അല്ലു അർജുനും ഫഹദ് ഫാസിലും ഒരുമിച്ച ‘പുഷ്പ’യിലെ ഐറ്റം സോങ് കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിടുന്നു. 6 കോടിയിലേറെ പേര്‍ ഇതിനോടകം പാട്ട് കണ്ടുകഴിഞ്ഞു. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനം തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന്റെ മലയാളം പതിപ്പ് നടിയും ഗായികയുമായ രമ്യ നമ്പീശൻ ആലപിച്ചു.

‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ പാട്ട്. നടി സമാന്തയുടെ ത്രസിപ്പിക്കും ചുവടുകളാണ് പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഹോട്ട് നമ്പർ ആണിത്. ഇതിനായി നടി കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, പാട്ടിന്റെ വരികൾ പുരുഷവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് പരാതിയുമായി പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കുമ്പോഴും ‘പുഷ്പ’യിലെ പാട്ട് കോടിക്കണക്കിനു പ്രേക്ഷകരെ വാരിക്കൂട്ടുന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘അമ്പോ ഇതെന്ത് കുതിപ്പ്’ എന്നാണ് ചില പാട്ടാസ്വാദകരുടെ പ്രതികരണം.

‘ആര്യ’ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായി അല്ലു അര്‍ജുനും വില്ലൻ വേഷത്തിൽ‍ ഫഹദ് ഫാസിലും എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments