THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങള്‍ വെട്ടിക്കുറച്ച് ഖത്തര്‍

സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങള്‍ വെട്ടിക്കുറച്ച് ഖത്തര്‍

ദോഹ: കൊവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ വൈകുന്നേരങ്ങളില്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചു. രാജ്യത്തെ രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളുടെ ഭാഗമായാണ് ഞായറാഴ്ച മുതല്‍ പുതിയ നിബന്ധന നടപ്പാക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍ക്കാര്‍ ഓഫിസുകളിലെ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കും.

ഖത്തറില്‍ ഇതുവരെ 188,100 കൊവിഡ് കേസുകളും 324 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ പൊതുജന സേവനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന് തൊഴില്‍ വികസന മന്ത്രാലയം അറിയിച്ചു. ജോലി സ്ഥലങ്ങളില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ പ്രവര്‍ത്തനശേഷി 50 ശതമാനമായി കുറച്ചുകൊണ്ട് ഖത്തര്‍ സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകള്‍ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും ഈ നിബന്ധന ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments