THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 6, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്നും ആ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. സോണിയ ​ഗാന്ധിയുടെ വസതിയിൽ ചേർന്ന യോ​ഗത്തിലാണ് രാഹുൽ ഗാന്ധി ഇത് വ്യക്തമാക്കിയത്. രാഹുൽ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ വരണമെന്ന് ആവശ്യമുയർന്നിരുന്നു.

adpost

ഇനിയും അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ ​ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന. കോൺ​ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയും ശക്തി പ്രാപിക്കുകയും വേണമെന്നും സോണിയ ​ഗാന്ധി വ്യക്തമാക്കി. അതിനിടെ സോണിയ ​ഗാന്ധി മാറുന്നത് തെരഞ്ഞെടുപ്പിലൂടെ വേണമെന്ന് വിമത നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി നോമിനേഷൻ ഇല്ലാതെ താത്കാലിക അധികാരം തെരഞ്ഞെടുക്കപ്പെടുന്ന അധ്യക്ഷന് നൽകണമെന്നും വിമത നേതാക്കൾ ആവശ്യപ്പെട്ടു. അധ്യക്ഷ പദത്തിൽ‌ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ വിരോധമില്ലെന്ന് സോണിയ ​ഗാന്ധിയുടെ വ്യക്തമാക്കി.

adpost

യോഗത്തില്‍ വിമത നേതാക്കൾക്കൊപ്പം ഹൈക്കമാൻഡ് നേതാക്കളും പങ്കെടുത്തു. സംഘടനാ പ്രശ്‌നങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com