ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ അപൂര്‍വ്വമായ ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ ഫംഗസ് ബാധയേറ്റ് 9 പേരാണ് മരിച്ചത്. നിരവധിയാളുകള്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

‘ബ്ലാക്ക് ഫംഗസ്’ അഥവാ മ്യുകോര്‍മികോസിസ് എന്ന രോഗമാണ് കൊറോണ മുക്തരായവരില്‍ കാണപ്പെടുന്നത്. ഇത് മാരകമായ ഫംഗസാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നിരവധിയാളുകള്‍ക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 13 കേസുകളാണ് ഉണ്ടായതെന്ന് സര്‍ ഗംഗ റാം ആശുപത്രിയിലെ ഇഎന്‍ടി ശസ്ത്രക്രിയ വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരത്തിലുണ്ടാകുന്ന ഫംഗസ് ബാധ ഗുരുതരമായി കാണണം. കോവിഡ് മുക്തര്‍ക്കുണ്ടായ ഫംഗസ് ബാധ അപൂര്‍വ്വമാണ്. കാഴ്ച ശക്തിയെ ബാധിക്കുന്നതിന് പുറമെ മൂക്കിലെയും താടിയിലെയും എല്ലുകളെയും ഇവ ഗുരുതരമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.