തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ച സാഹചര്യത്തിൽ മരണത്തെ സംബന്ധിച്ച ദുരൂഹത നീക്കാൻ അപകടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്. പ്രദീപ് സ്‌കൂട്ടറിൽ സഞ്ചരിച്ച പാതയും ദൂരവും സമയവും ലോഡുമായി ടിപ്പർ പുറപ്പെട്ട സമയവും പാതയും ദൂരവും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് പോലീസ്. ഫോൺ രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പ്രദീപിനെ ബോധപൂർവ്വമാണോ ലോറി പിന്തുടർന്നത് എന്ന കാര്യം പരിശോധിക്കും.

തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തിൽ എസ് വി പ്രദീപ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്.
