THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ശബരിമല യുട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും തുടങ്ങി

ശബരിമല യുട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും തുടങ്ങി

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഇനി മുതൽ ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ, അറിയിപ്പുകൾ, വാർത്തകൾ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും. 2021 ഏപ്രിൽ 9ന് തുടങ്ങിയ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതിനകം ക്ഷേത്രവിശേഷങ്ങൾ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലാദ്യമായാണ് ഒരു ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ചടങ്ങുകളും വിശേഷങ്ങളും തത്സമയം സംപ്രേഷണം ചെയ്യാനായി ഔദ്യോഗിക ഡിജിറ്റൽ സംവിധാനം ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments