മലപ്പുറം : കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷാ കോഴ്സ് -ഗുഡ് ഇംഗ്ലീഷ് – പരീക്ഷ മലപ്പുറം ജില്ലയിൽ ഇന്നും നാളെയുമായി 22 കേന്ദ്രങ്ങളിൽ നടക്കും. 1008 പേരാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എഴുത്ത് പരീക്ഷയും നാളെ വാചാ പരീക്ഷയും നടക്കും. മലപ്പുറം ജി.ബി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എടക്കര ജി.എച്ച്.എസ്.എസ് കേന്ദ്രം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സന്ദർശിച്ചു വിലയിരുത്തി.
