മുംബൈ: രണ്ട് ഓഫീസ് ജീവനക്കാർക്കും ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നടൻ സൽമാൻ ഖാനും കുടുംബവും 14 ദിവസം നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചു. രോഗം ബാധിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ പരിപാടികൾ റദ്ദാക്കി.
