THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ചു ; 2 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയില്‍

മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ചു ; 2 പേർ മരിച്ചു, നിരവധി പേർ ആശുപത്രിയില്‍

റായ്പൂർ : മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു . നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലാണ് സംഭവം. രാജു ചുര, വിജയ് കുമാര്‍ ചൗഹാന്‍ എന്നിവരാണ് മരിച്ചത്.

കൊറോണ വ്യാപനം തടയാൻ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതോടെ ഛത്തീസ്ഗഡിൽ മദ്യം ലഭിക്കാത്ത അവസ്ഥയായിരുന്നു . തുടർന്ന് ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാനിറ്റൈസര്‍ കുടിച്ച് അവശരായ ഇവരെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ് .

കഴിഞ്ഞ ലോക് ഡൗൺ സമയത്തും ഇത്തരത്തിൽ മദ്യം ലഭിക്കാത്തതിനാൽ സാനിറ്റൈസർ കുടിച്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. 2020 ജൂലൈയിൽ ആന്ധ്രയിൽ സാനിറ്റൈസർ കഴിച്ച് 10 പേരാണ് മരിച്ചത്

65 – 70% ആൽക്കഹോൾ ചേർത്താണു സാനിറ്റൈസർ നിർമിക്കുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ എന്നിവയും ചേർക്കുന്നു. ഇതിൽ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേർത്തു ലഹരിക്കായി ഉപയോഗിക്കുന്നെന്നാണ് റിപ്പോർട്ട് . ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്.

സാനിറ്റൈസർ കുടിച്ചാൽ അന്നനാളം, ആമാശയം, കുടൽ എന്നിവയ്ക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ആമാശയത്തിൽ വ്രണം, മുറിവ്, രക്തസ്രാവം എന്നിവയുണ്ടാകും. കട്ടി കുറഞ്ഞ ശ്ലേഷ്മ സ്തരത്തിന് പരുക്കുമുണ്ടാകും. മാരകമായ രക്തസ്രാവത്തിനും ഇത് ഇടയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments