ബംഗളൂരു: ബംഗളൂരു മയക്കമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കർണാടക കോടതി ജാമ്യം അനുവദിച്ചു. മൂന്ന് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം, അതേ തുകയുടെ രണ്ട് ജാമ്യവും നൽകണം, ഓരോ രണ്ടാഴ്ച കൂടുമ്പോഴും സഞ്ജന പോലീസിന് മുന്നിൽ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

മൂന്ന് മാസമായി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്ന നടിടെ ആദ്യ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രണ്ടാമത് നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം ജാമ്യം അനുവദിച്ചു.
