THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഐടി പാർലമെന്ററി പാനലിൽ നിന്നും ശശി തരൂരിനെ നീക്കണം; ലോക്‌സഭാ സ്പീക്കർക്ക് കത്ത് അയച്ച് ബിജെപി...

ഐടി പാർലമെന്ററി പാനലിൽ നിന്നും ശശി തരൂരിനെ നീക്കണം; ലോക്‌സഭാ സ്പീക്കർക്ക് കത്ത് അയച്ച് ബിജെപി എംപി

ന്യൂഡൽഹി: ഐടി പാർലമെന്ററി സറ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസ് നേതാവ് ശശി തരൂരിനെ നീക്കണമെന്ന ആവശ്യവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി. അനാവശ്യമായ വിഷയങ്ങൾ ഉന്നയിച്ച് പദവി ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓംബിർളയ്‌ക്ക് കത്ത് നൽകിയിരിക്കുന്നത്.

പാനലിലെ ഭൂരിഭാഗം അംഗങ്ങളും തരൂരിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യം പരിഗണിക്കുകയാണ് വേണ്ടത്. സഭയ്‌ക്ക് അകത്ത് ചോദ്യം ചെയ്യേണ്ട നിരവധി പ്രവൃത്തികൾ കോൺഗ്രസ് നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇതിൽ ഭരണഘടനയുടെ പ്രതിച്ഛായ തകർക്കുന്നതുൾപ്പെടെയുള്ളവയുണ്ട്. അതിനാൽ അഭ്യർത്ഥന പരിഗണിച്ച് തരൂരിനെ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയൽ നിന്നും പുറത്താക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments