THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സൗദി പുതിയ 200 റിയാലിന്റെ നോട്ട് പുറത്തിറക്കി

സൗദി പുതിയ 200 റിയാലിന്റെ നോട്ട് പുറത്തിറക്കി

റിയാദ്: വിഷൻ 2030 ന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് പുതിയ 200 സൗദി റിയാലിന്റെ നോട്ട് പുറത്തിറക്കി. ഇന്ന് മുതല്‍ മറ്റ് നോട്ടുകള്‍ക്കൊപ്പം പുതിയ 200 റിയാലിന്റെ നോട്ട് പ്രാബല്യത്തിൽ വരുമെന്ന് സൗദി സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുതിയ കറന്‍സി അച്ചടിച്ചിരിക്കുന്നത്തെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

വിവിധ സാങ്കേതിക സവിശേഷതകൾ, ഉയർന്ന നിലവാരമുള്ള സുരക്ഷാ സവിശേഷതകൾ, നൂതന ഡിസൈന്‍, ആകർഷകമായ നിറങ്ങൾ എന്നിവയാണ് പുതിയ നോട്ടിന്റെ സവിശേഷതകൾ. ചാര നിറത്തിലുള്ള നോട്ടിന്റെ മുൻവശം സൗദി സ്ഥാപകനായ കിംഗ് അബ്ദുൽ അസീസ് അൽ സൗദിന്റെ ചിത്രത്തോട് കൂടിയതാണ്. സൗദി സെൻ‌ട്രൽ ബാങ്കിന്റെ പേരിന് പുറമേ, 3 ഡി ഡിസൈനിലെ ‘വിഷൻ 2030’ ന്റെ ലോഗോ, അറബി അക്ഷരങ്ങളിലും അക്കങ്ങളിലും ബാങ്ക് നോട്ട് മൂല്യം എന്നിവയും നോട്ടിന്റെ മുൻവശത്തെ പ്രത്യേകതയാണ്.

റിയാദ് സിറ്റിയിലെ ഖസര്‍ അല്‍ ഹുക്മിന്റെ ഫോട്ടോ, സൗദി സെന്‍ട്രല്‍ ബാങ്കിന്റെ പേര്, 200 റിയാല്‍ എന്ന് ഇംഗ്ലീഷ് അക്ഷരത്തിലും അക്കത്തിലും എഴുതിയത് എന്നിവയാണ് നോട്ടിന്റെ പിറകുവശത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments