THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കോവിഡ് പരത്തുന്നവർക്കെതിരെ കടുത്ത ശിക്ഷയുമായി സൗദി

കോവിഡ് പരത്തുന്നവർക്കെതിരെ കടുത്ത ശിക്ഷയുമായി സൗദി

റിയാദ് : മനഃപൂർവ്വം കോവിഡ് പരത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് ആയവരോ പോസിറ്റീവ് കേസുകളുമായി സമ്പർക്കമുള്ളവരോ അക്കാര്യം അവഗണിച്ച് മനപ്പൂര്‍വം പുറത്തിറങ്ങി നടക്കുകയോ മറ്റേതെങ്കിലും രീതിയില്‍ രോഗവ്യാപനത്തിന് കാരണക്കാരനാവുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരിക്കുന്നത്. നിയമ ലംഘകർ പ്രവാസിയാണെങ്കിൽ അത്തരക്കാരെ നാടുകടത്തുകയും പിന്നീട് സൗദിയിലേക്ക് പ്രവേശിക്കുന്നത് പൂർണ്ണമായും വിലക്കുകയും ചെയ്യും. ഒരാള്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പക്ഷം ശിക്ഷയും ഇരട്ടിയാവും. കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ശിക്ഷയ്ക്ക് കടുപ്പം കൂടുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments