തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് മറ്റെന്നാൾ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ്. ഇത് നാലാം തവണയാണ് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ മൂന്നു തവണയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് രവീന്ദ്രന്‍ ചോദ്യ ചെയ്യലിന് ഹാജരായിരുന്നില്ല.

ഇഡി നാലാമതും നോട്ടീസ് നല്‍കിയതിനു പിന്നാലെ സി.എം. രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണ സംഘം തുടർച്ചയായി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും രവീന്ദ്രൻ ഹർജിയിൽ പറയുന്നു. താന്‍ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.എം. രവീന്ദ്രന്‍ ആവശ്യപ്പെടുന്നു.
