തിരുവനന്തപുരം : സുഫിയും സുജാതയും സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് നരണിപ്പുഴ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം സ്വദേശിയാണ്. കൊച്ചിയിലേക്ക് കൊണ്ടുവരുന്ന വഴി വീണ്ടും ഹൃദയാഘാതമുണ്ടായതാണ് ആരോഗ്യനില വീണ്ടും വഷളാകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
