കോട്ടയം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷത്തിന് ശേഷം നാളെ അഭയ കേസിൽ സി ബി ഐ സ്പെഷ്യൽ കോടതി വിധി പ്രഖ്യാപിക്കും. വിധി ആസൂത്രിത കൊലപാതകമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതിപ്പട്ടികയില്‍ ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് ഉള്ളത്.
രണ്ടാംപ്രതി ഫാ ജോസ് പൂതൃക്കയിലിനെയും, നാലാംപ്രതി ഡിവൈഎസ്പി കെ.ടി മൈക്കിളിനെയും കോടതി ഒഴിവാക്കിയിരുന്നു. അഞ്ചാംപ്രതി എഎസ്‌ഐ അഗസ്റ്റിനെ മരിച്ച നിലയില്‍ മുൻപ് കണ്ടെത്തിയിരുന്നു.
കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു അഭയ 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്ന സമയത്ത് കോട്ടയം ബി സി എം കോളേജിലെ രണ്ടാം വർഷ പ്രീ – ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും ആയിരുന്നു 21 കാരിയായ സിസ്റ്റർ അഭയ.
