കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാവും ത്രിണമൂല്‍ കോണ്‍ഗ്രസ് വിമത നേതാവുമായ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ മിട്‌നാപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് സുവേന്ദു ബിജെപി അംഗത്വം സ്വീകരിച്ചത്. സുവേന്ദു അധികാരിക്കു പുറമേ ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി സുനില്‍ മണ്ടലും 9 സിറ്റിങ് എംഎല്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെ പി അംഗത്വം സ്വീകരിച്ച 9 സിറ്റിങ് എംഎല്‍എമാരില്‍ 5 എംഎല്‍മാരും മമത ബാനര്‍ജിയുടെ ഭരണകക്ഷി പാര്‍ട്ടിയായ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്. കേന്ദ്ര മന്ത്രി അമിത്‌ഷായുടെ നേതൃത്വത്തിലായിരുന്നു എല്ലാവരുടേയും ബിജെപി പ്രവേശനം.
