THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പരാതി നൽകാൻ സ്റ്റേഷനിൽ പോകേണ്ട; കൊച്ചിയിൽ സ്മാർട് പൊലീസ് കിയോസ്ക്

പരാതി നൽകാൻ സ്റ്റേഷനിൽ പോകേണ്ട; കൊച്ചിയിൽ സ്മാർട് പൊലീസ് കിയോസ്ക്

കൊച്ചി: കേരള പൊലീസിന്റെ സ്മാർട് പൊലീസ് കിയോസ്ക് പദ്ധതി കൊച്ചി കടവന്ത്ര മെട്രോ സ്റ്റേഷനു സമീപം ഡിജിപി ലോക്നാഥ് ബെഹ്റ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അടിയന്തരമായി സ്റ്റേഷനിലെത്താൻ സാധിക്കാത്തവർക്കും സ്വകാര്യത സംരക്ഷിച്ച് പരാതി നൽകേണ്ടവർക്കും പദ്ധതി പ്രയോജനപ്പെടുത്താം.

പൊലീസ് കിയോസ്കിൽ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടർ കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറുമായി ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ സ്ക്രീനിൽ സ്പർശിക്കുമ്പോൾ മുതൽ പൊലീസ് കൺട്രോൾ റൂമുമായി നേരിട്ടു സംവദിക്കാൻ സാധിക്കും. പരാതി ബോധിപ്പിക്കുന്നതിനൊപ്പം രേഖാമൂലം സമർപ്പിക്കാനും അവസരമുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ വ്യക്തികൾക്ക് സ്റ്റേഷൻ സന്ദർശിക്കാതെ സുരക്ഷിതമായി പൊലീസിൽ പരാതി നൽകാമെന്നതാണ് നേട്ടം. സ്വകാര്യത സംരക്ഷിച്ച് നൽകേണ്ട പരാതികളുടെ കാര്യത്തിലും കിയോസ്ക് ഉപയോഗപ്പെടുത്താം. വനിതകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി പരാതി നൽകാൻ ഈ സംവിധാനം ഉപയോഗിക്കാം. നഗരത്തിലെ കൂടുതൽ കേന്ദ്രങ്ങളിൽ സമാന കിയോസ്കുകൾ സ്ഥാപിക്കാനാണ് പൊലീസ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments