THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Feature സൗദി അറേബ്യയുടെ ഭരണത്തിൽ ആശങ്കകൾ: മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആവുമോ അടുത്ത രാജാവ് ?

സൗദി അറേബ്യയുടെ ഭരണത്തിൽ ആശങ്കകൾ: മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആവുമോ അടുത്ത രാജാവ് ?

റിയാദ്: സൗദി അറേബ്യയുടെ രാജാവ് സല്‍മാന് 86 വയസായി. ആരോഗ്യക വെല്ലുവിളി അദ്ദേഹം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറബ് ലോകത്തെ പ്രധാന രാജ്യമായ സൗദിയുടെ ഭാവി ഭരണാധികാരിയായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അത് നിലവിലെ സാഹചര്യത്തില്‍ ഉറപ്പിക്കാനാകുമാകില്ല.

നേരത്തെയുള്ള കിരീടവകാശിയെ മാറ്റിയാണ് ബിന്‍ സല്‍മാനെ 2017 ജൂണില്‍ കിരീടവകാശിയായി നിര്‍ദേശിച്ചത്. അതിന് ശേഷം ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന പദ്ധതികളാണ് സൗദിയില്‍ മിക്കതും. സൗദിയുടെ മുഖം തന്നെ മാറുന്നു എന്നാണ് ആഗോള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതിനിടെയാണ് സൗദി രാജാവ് സല്‍മാന്‍ എവിടെ എന്ന ചോദ്യം ഉയരുന്നത്. ഒരു വര്‍ഷത്തിലധികമായി അദ്ദേഹം വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ട്. വിശദാംശങ്ങള്‍ ഇങ്ങനെ…

സൗദിയുടെ ഔദ്യോഗിക യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചിരുന്നത് ഇതുവരെ സല്‍മാന്‍ രാജാവായിരുന്നു. പ്രസിഡന്‍ഷ്യല്‍ മീറ്റിങുകളിലെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി കാര്യങ്ങള്‍ മാറി മറിഞ്ഞു. മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് എല്ലാ യോഗങ്ങളും നിയന്ത്രിക്കുന്നത്. ഏറ്റവും ഒടുവില്‍ ജിസിസി ഉച്ചകോടിയിലും അധ്യക്ഷത വഹിച്ചത് ബിന്‍ സല്‍മാനാണ്.

അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ സൗദിയുടെ പ്രതിനിധിയായി കണ്ടത് ബിന്‍ സല്‍മാന്‍ ആയിരുന്നു. തൊട്ടുപിന്നാലെ നടന്ന ജിസിസി ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചതും ബിന്‍ സല്‍മാനാണ്. സാധാരണ ജിസിസി ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക സല്‍മാന്‍ രാജാവായിരുന്നു. ഇത്തവണ കാര്യങ്ങള്‍ മാറി.

ജിസിസിയിലെ 5 രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കഴിഞ്ഞാഴ്ച സൗദിയില്‍ ഉച്ചകോടിക്കായി എത്തിയിരുന്നു. എന്നാല്‍ സൗദി രാജാവ് സല്‍മാനെ മാത്രം കണ്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളത് കൊണ്ടാകാം സല്‍മാന്‍ രാജാവ് ഉച്ചകോടിക്ക് എത്താതിരുന്നതെന്ന് യാസ്മിന്‍ ഫാറൂഖിനെ പോലുള്ള ഗള്‍ഫ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സൗദി രാജാവ് സല്‍മാന്‍ ചെങ്കടലിനോട് ചേര്‍ന്ന് ഒരുങ്ങുന്ന നിയോമിലെ വസതിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ അദ്ദേഹം ഇവിടെയാണത്രെ. വിദേശ പ്രതിനിധിയുമായി സല്‍മാന്‍ രാജാവ് ഒടുവില്‍ ചര്‍ച്ച നടത്തിയത് 2020 മാര്‍ച്ചിലാണ്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായിട്ടായിരുന്നു ഈ ചര്‍ച്ച. 2020 ജനുവരിയില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് മരിച്ചപ്പോള്‍ സല്‍മാന്‍ രാജാവ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. അതാണ് അദ്ദേഹത്തിന്റെ അവസാന വിദേശ പര്യടനം.

2017 ജൂണില്‍ സൗദിയുടെ കിരീടവകാശിയായി നിയോഗിക്കപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയെ പുതിയ പാതയിലാണ് കൊണ്ടുപോകുന്നത്. യാഥാസ്ഥിതിക ഇസ്ലാമിക കാഴ്ചപ്പാടിയില്‍ നിന്നും മോഡറേറ്റ് ഇസ്ലാമിലേക്ക് സൗദി വഴിമാറി. സിനിമയും, മദ്യശാലകളും, നൃത്ത വേദികളുമെല്ലാം സൗദിയില്‍ സജീവമായത് അങ്ങനെയാണ്

ടൂറിസം, വിദേശ നിക്ഷേപം, യുവജനങ്ങള്‍ക്ക് ജോലി, സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ കൂടുതല്‍ അവസരം എന്നിവയെല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്റെ വരവിന് ശേഷമാണ് സൗദിയില്‍ സജീവ ചര്‍ച്ചയായത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കി, പൊതു സംരഭങ്ങള്‍ തുടങ്ങാന്‍ വായ്പകള്‍ അനുവദിക്കുന്നു. തൊഴിലിടങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കി എന്നതും ബിന്‍ സല്‍മാന്‍ നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി വന്ന മാറ്റങ്ങളാണ്.

വിമത സ്വരങ്ങളെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടിച്ചമര്‍ത്തുന്നു എന്ന ആരോപണം ശക്തമാണ്. 2017ല്‍ നടന്ന കൂട്ട അറസ്റ്റ് ഇതിന്റെ ഭാഗമായിരുന്നു. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ദുരൂഹ മരണം ഇന്നും ചര്‍ച്ചയാണ്. ഇസ്രായേലിനോടുള്ള സൗദിയുടെ അകല്‍ച്ച കുറഞ്ഞിട്ടുണ്ട്. ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് സൗദി വ്യോമ പാത തുറന്നു നല്‍കിയത് വേറിട്ട നീക്കമായിരുന്നു. അടുത്തിടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിസിസിയിലെ അഞ്ച് രാജ്യങ്ങളും സന്ദര്‍ശിച്ചതും എല്ലാ രാജ്യങ്ങളുമായും വിവിധ കരാറുകളിലെത്തിയതും ഭരണമാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments