THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഐ.പി.എല്ലില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? മാറ്റിവയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി ഗാംഗുലി

ഐ.പി.എല്ലില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്? മാറ്റിവയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി ഗാംഗുലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കൊറോണ ബാധയുടെ കാരണം വിശദീകരിച്ച് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസമാണ് ഈ സീസണിലെ കളികള്‍ ഇനി ഒരു അറിയിപ്പു ണ്ടാകുന്നതുവരെ മാറ്റിവെയ്ക്കുന്നതായി അറിയിച്ചത്. ബി.സി.സി.ഐയും ഐ.പി.എല്‍ ഭാരവാഹികളും സംയുക്തയോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. നാലു ടീമുകളിലെ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതാണ് ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കാനിടയായത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ തുടക്കം മുതല്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതായും താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലുകളും പരിശീലന സ്ഥലങ്ങളുമടക്കം കര്‍ശനമായ സുരക്ഷാ ബബിളിലായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി. ഒരു വിധത്തിലും കൊറോണ വൈറസ് താരങ്ങളെ ബാധിക്കുന്ന തരത്തില്‍ ആരുടേയും പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ എങ്ങനെ ബാധിച്ചു എന്നത് ഇന്ത്യയിലെ മറ്റ് പല സ്ഥലത്തേപോലെ തന്നെയാകാം എന്ന നിഗമനത്തിലാണ് ഐ.പി.എല്‍ അധികൃതര്‍. കൊറോണയുടെ ആദ്യഘട്ടത്തില്‍ ബ്രിട്ടനില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ സുരക്ഷാ ബബിളുണ്ടായിട്ടും കൊറോണ പടര്‍ന്ന സാഹചര്യം ഗാംഗുലി ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്,ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ടീമുകളിലെ താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിവിദഗ്ദ്ധരായ പ്രഫഷണല്‍ താരങ്ങള്‍ക്ക് പോലും കനത്ത സുരക്ഷാ ബബിളുണ്ടായിരിക്കേ കൊറോണ ബാധിച്ചത് തന്നെയാണ് ഗാഗുംലിയും ചൂണ്ടിക്കാട്ടുന്നത്. അതിനപ്പുറം പ്രത്യേക കാരണമൊന്നും കണ്ടെത്താനായില്ലെന്നും ഗാംഗുലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments