THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ലോകകപ്പ് ആരവങ്ങൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

ലോകകപ്പ് ആരവങ്ങൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

യുണൈറ്റഡിലെ സിആർ7 യുഗത്തിന് അന്ത്യം. ലോകകപ്പ് ആരവങ്ങൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയതോടെയാണ് തീരുമാനമായത്. പിരസ് മോര്‍ഗാനുമായുള്ള അഭിമുഖത്തില്‍ ക്ലബ്ബിനെതിരെയും ക്ലബ്ബ് മാനേജര്‍ക്കെതിരെയും ക്രിസ്ത്യാനോ റൊണാള്‍ഡോ തുറന്നടിച്ചിരുന്നു. പരിശീലകന്‍ ടെന്‍ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം തുറന്നടിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതരും പ്രതികരിച്ചിരുന്നു. റൊണാള്‍ഡോ ഉയർത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരവും ക്ലബുമായുള്ള കരാർ റദ്ദാക്കാന്‍ ധാരണയായത്. 

adpost

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com