THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news എ.എ. റഹീമിനെതിരായ സമര കേസ് പിൻവലിക്കില്ലെന്ന് കോടതി

എ.എ. റഹീമിനെതിരായ സമര കേസ് പിൻവലിക്കില്ലെന്ന് കോടതി

തിരുവനന്തപുരം : 2017 ൽ കേരള സർവ്വകലാശാലയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെതിരായ സമര കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. സർവ്വകലാശാല സ്റ്റുഡന്റ്‌സ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. റഹീമിന് പുറമേ മുൻ എസ്എഫ്‌ഐ പ്രവർത്തകരായ എസ്. അഷിദ, ആർ, അമൽ, പ്രദിൻ സാജ് കൃഷ്ണ,അബു. എസ്. ആർ, ആദർശ് ഖാൻ,ജെറിൻ, അൻസാർ, എം. മിഥുൻ മധു, വിനേഷ് വി.എ, ദത്തൻ, ബിഎസ് ശ്രീന തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ. സമരത്തിനിടെ റഹീമിന്റെ നേതൃത്വത്തിൽ എസ്എഫ്‌ഐ പ്രവർത്തകർ വിജയ ലക്ഷ്മിയെ അന്യായ തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്തതായാണ് പരാതി. റഹീമിനോടും മറ്റ് പ്രതികളോടും ജൂൺ 14ന് ഹാജരാകാണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments