THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മൂന്നാം തരംഗമുണ്ടാകും; കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ നടത്തണം: സുപ്രീം കോടതി

മൂന്നാം തരംഗമുണ്ടാകും; കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ നടത്തണം: സുപ്രീം കോടതി

ന്യൂഡൽഹി : കൊറോണയുടെ മൂന്നാം തരംഗം ഏത് സമത്തും ഉണ്ടാകാമെന്നും അതിനെ നേരിടാൻ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണന്നും സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെ വരെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. അതിനാൽ ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

സുപ്രീം കോടതി ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. പ്രതിന്ധി നേരിടാൻ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് സാധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ വരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയാണെങ്കിൽ കുട്ടികളെ ആശുപത്രിയിലെത്തിക്കുമ്പോൾ അവരോടൊപ്പം മാതാപിതാക്കളും ഉണ്ടാകും. അതിനാൽ ഈ പ്രായപരിധിയിലുള്ളവർക്കും കൃത്യമായ രീതിയിൽ വാക്‌സിൻ നൽകണമെന്നും അതിന് ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ എംബിബിഎസ് പൂർത്തിയാക്കി ഉപരിപഠനത്തിന് കാത്ത് നിൽക്കുന്ന ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇത്തരത്തിൽ ഒന്നര ലക്ഷത്തോളം ഡോക്ടർമാരും രണ്ടര ലക്ഷത്തോളം നഴ്‌സുമാരും അവരുടെ വീടുകളിലുണ്ട്. മൂന്നാം തരംഗത്തിൽ അവരുടെ സേവനം നിർണായകമാകും എന്നും കോടതി ചൂണ്ടിക്കാട്ടി.

ഓക്‌സിജൻ വിതരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിയ്‌ക്കെതിരായ കേന്ദ്ര സർക്കാരിന്റെ ഹർജിയിലെ തുടർ നപടികൾ പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. 730 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസർക്കാരിന്റെ ഓക്‌സിജൻ വിതരണം ഏകപക്ഷീയമാണെന്ന് ഡൽഹി സർക്കാർ ആരോപിച്ചു. ഡൽഹിക്ക് ആവശ്യമായ ഓക്‌സിജൻ നൽകാനായി കേന്ദ്രസർക്കാർ സമർപ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments