THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, August 13, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി

സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി. സ്വപ്നക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർക്കാർ നിരന്തരം എച്ച്.ആർ.ഡി.എസ്‌നെ വേട്ടയാടുകയാണെന്നും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്നും പ്രൊജക്ട് ഡയറക്ടർ ജോയ് മാത്യൂ വിശദീകരിച്ചു.

വേതനവുള്ള ജോലിയിൽ നിന്നാണ് സ്വപ്നയെ നീക്കിയത്. സ്വപ്നയുടെ സൗജന്യ സേവനം തുടരുമെന്നും എച്ച്.ആർ.ഡി.എസ് പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരമർശം സ്വപ്നയെ എച്ച്.ആർ.ഡി.എസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നു എന്നാണ്. ഇത് തങ്ങൾ പരാതിയായി കാണുന്നു എന്നും സ്വപ്‌ന സുരേഷിനെ പുറത്താക്കുന്നു എന്നും എച്ച്.ആർ.ഡി.എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com